Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Week

Thiruvananthapuram

സി​എ​സ്ഐ ചെ​ല്ലാം​കോ​ട് സ​ഭ യു​വ​ജ​ന​വാ​ര​ഘോ​ഷം 18 മു​ത​ൽ

നെ​ടു​മ​ങ്ങാ​ട്: ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക നെ​ടു​മ​ങ്ങാ​ട് ഡി​സ്ട്രി​ക്റ്റി​ലെ സി​എ​സ്ഐ ചെ​ല്ലാം​കോ​ട് സ​ഭ​യി​ലെ യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 18 മു​ത​ൽ 25 വ​രെ യു​വ​ജ​ന വാ​ര​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും.

18ന് ​രാ​വി​ലെ 8.30ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക വൈ​സ് ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ഗി​ൽ​ബ​ർ​ട്ട് ജോ​സ് യു​വ​ജ​ന​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 6.30ന് ​യു​വ​ജ​ന​വാ​ര ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കും. സ​ഭാ​ശു​ശ്രൂ​ഷ​ക​ൻ ഇ​വാ. നി​ബി​ൽ മ​നോ​ഹ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​വാ. ഷി​ജു പ​ള്ളി​മു​റ്റം പ്ര​സം​ഗി​ക്കും. സി​എ​സ്ഐ ചേ​ങ്കോ​ട്ടു​കോ​ണം ജൂ​നി​യ​ർ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

19ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ സി​ഈ​വൈ​എ​ഫ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ബി​ൾ പാ​രാ​യ​ണം, 20ന് ​വൈ​കു​ന്നേ​രം 5.30ന് ​പേ​രൂ​ർ​ക്ക​ട ക​ല്ല​യം ബേ​ഥേ​ൽ ഹോം ​ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലേ​ക്ക് ആ​തു​രാ​ല​യ സ​ന്ദ​ർ​ശ​നം, 21 വൈ​കു​ന്നേ​രം ഏ​ഴു​മു​ത​ൽ സി​ഇ​വൈ​എ​ഫ് അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ചെ​യി​ൻ പ്ര​യ​ർ, 22ന് ​വൈ​കു​ന്നേ​രം 6.30-ന് ​വ​ട്ട​പ്പാ​റ വേ​ങ്കോ​ട് (എ​സ്യു​ടി ഹോ​സ്പി​റ്റ​ലി​നു സ​മീ​പം) പ്ര​സാ​ദി​ന്‍റെ ഭ​വ​ന​ത്തി​ൽ ഭ​വ​ന​ആ​രാ​ധ​ന എ​ന്നി​വ​യു​ണ്ടാ​കും. ബ്ര​ദ​ർ ബി. ​ജോ​സ് നാ​ലാ​ഞ്ചി​റ പ്ര​സം​ഗി​ക്കും. 23ന് ​വൈ​കു​ന്നേ​രം 5.30-ന് ​സ​ഭാ​പ​രി​സ​ര ശു​ചീ​ക​ര​ണം.

24നു ​വൈ​കു​ന്നേ​രം 6.30-ന് ​ടാ​ല​ന്‍റ് നൈ​റ്റ് സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് കെ.​എ​സ്. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 25ന് ​രാ​വി​ലെ 8:30-ന് ​വി​ശു​ദ്ധ ആ​രാ​ധ​ന​യും യു​വ​ജ​ന​വാ​ര സ​മാ​പ​ന​വും. ഉ​ഷാ​റാ​ണി (സി​എ​സ്ഐ മു​ള​മൂ​ട്) വി​ശി​ഷ്ട അ​തി​ഥി​യാ​കും. രാ​വി​ലെ 10ന് ​മു​ത​ൽ വ​ട്ട​പ്പാ​റ വേ​ങ്കോ​ട് എ​സ്യു​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കു​മെ​ന്നു സ​ഭാ​ശു​ശ്രൂ​ഷ​ക​ൻ ഇ​വാ. നി​ബി​ൽ മ​നോ​ഹ​ർ, സി​ഇ​വൈ​എ​ഫ് സെ​ക്ര​ട്ട​റി അ​പ​ർ​ണ പ്ര​സാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up